എരുമേലി: കനത്ത മഴയെ തുടർന്ന് എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ചുറ്റുമതിലിന്റെ ഏതാനും ഭാഗങ്ങൾ ഇടിഞ്ഞു വീണു. വിവരമറിഞ്ഞ് സ്കൂൾ അധികൃതരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. മണ്ണിടിച്ചിൽ തടയാനായി മതിൽ ഇടിഞ്ഞ ഭാഗത്ത് പടുത ഉപയോഗിച്ച് കെട്ടിയിട്ടുണ്ട്.
ഈ ഭാഗത്തേക്ക് വിദ്യാർഥികൾ വരാതിരിക്കാൻ ക്രമീകരണം ഏർപ്പെടുത്തി. സംരക്ഷണ ഭിത്തി നിർമിക്കാൻ ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. വാർഡ് അംഗം നാസർ പനച്ചി, എരുമേലി തെക്ക് വില്ലേജ് ഓഫീസർ അഷറഫ് എന്നിവർ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.